മുക്കം. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്ത കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജി.അബ്ദുൽ അക്ബറിന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
പ്രസിഡണ്ട് വി.കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.ബി.ഒ. ഡബ്ലിയു.എ. സംസ്ഥാന സെക്രട്ടറി ചന്ദ്രൻ മണാശ്ശേരി ഉദ്ഘാടനവും, ഉപഹാര ദാനവും നടത്തി.
ജോസ് കോണിക്കൽ ഷാൾ അണിയിച്ചു.
പി.കെ.സി. മുഹമ്മദ് മാസ്റ്റർ, ഒ. ഇമ്പിച്ചിക്കോയ മാസ്റ്റർ, എ.എം. അബ്ദുള്ള മാസ്റ്റർ, പി.ടി. ഉസ്മാൻ ഹാജി, കെ.പി മുഹമ്മദ് മാസ്റ്റർ, ടി.അഹമ്മദ് മാസ്റ്റർ, ജബ്ബാർ സഖാഫി, ബക്കർ കളർ ബലൂൺ, ഉമ്മർ തോട്ടത്തിൽ, വി. കെ. കലന്തൻ ഹാജി, വി.കെ ഗോപാലൻ, ജാഫർ സിമൻറ് അയൺ, പി.മോഹൻ ബാബു, ഉമ്മർ കാരായിൽ, പി. അഹമ്മദ് കുട്ടി, മാമു മുരിങ്ങമ്പുറായി, ഹൈദർ ചോണാട്, അഷ്റഫ് മുട്ടാത്ത് എന്നിവർ സംസാരിച്ചു.
സ്വീകരണത്തിന് ജി.അബ്ദുൽ അക്ബർ നന്ദി പറഞ്ഞു.
Post a Comment