Apr 30, 2026

അംഗനവാടി വർക്കർക്കും ഹെൽപ്പർക്കും യാത്രയപ്പ് നൽകി


കോടഞ്ചേരി: വിശിഷ്ട സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന  നൂറാംതോട് അംഗനവാടിയിലെ വർക്കർ തങ്കമണി ടി എസ്, വട്ടച്ചോട്  അംഗനവാടിയിലെ ഹെൽപ്പർ  സോഫി കുര്യൻ എന്നിവർക്ക്   യാത്രയപ്പ് നൽകി. 

 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
 വൈസ് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.
 സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ, റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റൂബി തമ്പി,ജിജി എലുവാലുങ്കൽ, ജ്യോതി സന്തോഷ്, ചന്ദ്രൻ സി കെ, സി ഡി പി ഓ തസ്‌ലീന എംപി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സീനത്ത്, ഐസിഡിഎസ് സൂപ്പർവൈസർ നസീറ പി എ, ജോർജ് പുത്തൻപുര, ലൈലാ കെ, ഷീന ജോസ്, തങ്കമണി ടി എസ്, സോഫി  കുര്യൻ എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only