May 1, 2026

മുക്കം നെല്ലിക്കാപറമ്പിൽ വീടിനുള്ളിൽ കള്ളൻ പിടിച്ചപ്പോൾ കൈക്ക് കടിച്ചു രക്ഷപ്പെട്ടു.

മുക്കം; നെല്ലിക്കപറമ്പിൽ മോഷ്ടാവും വീട്ടുകാരനും തമ്മിൽ മൽപ്പിടുത്തം 
വീട്ടുകാരന് പരിക്ക് മോഷ്‌ടാവ്‌ ഓടി രക്ഷപ്പെട്ടു 

പ്രദേശത്തു മോഷണം പതിവാകുന്നു പ്രദേശവാസികൾ ഭീതിയിൽ 
ഇന്നു പുലർച്ചെ മൂന്നുമണിയിടെയാണ് സംഭവം 
നെല്ലിക്കാപറമ്ബ് അങ്ങാടിക്ക് സമീപം താളത്തിൽ കോട്ടമ്മൽ  വീട്ടിൽ ഹാരിസ് എന്നയാളുടെ വീട്ടിൽ ആണ് മോഷ്‌ടാവ്‌ എത്തിയത് .

മൂന്നുമണിയോടെ മൂത്രമൊഴിക്കാൻ എണീറ്റപ്പോൾ  കോണിപ്പടിക്ക് സമീപം ഒരാൾ നില്കുന്നത് കാണുകയായിരുന്നു .
ആദ്യം മകൻ ആണെന്ന് വിചാരിച്ചു വിളിച്ചപ്പോൾ മോഷ്‌ടാവ്‌ അടുക്കളയിലേക്ക് ഓടി പുറകെ വീട്ടുകാരനും ഓടി 
പിന്നീട് ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ മൽപിടത്തത്തിൽ ഹാരിസിന്റെ കൈക്ക് കടിച്ചു ഓടി രക്ഷപെടുകയായിരുന്നു 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only