Apr 30, 2026

ജീപ്പ് അപകടത്തിൽ മരണപ്പെട്ട തേക്കുംകുറ്റി പറമ്പാടൻ അലവിക്കുട്ടിയുടെ ഖബറടക്കം നാളെ



മുക്കം: നിയന്ത്രണം വിട്ട ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് കാരശ്ശേരി തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടി(67) ആണ് അപകടത്തിൽ മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിയമനടപടികൾക്ക് ശേഷം മയ്യിത്ത് സ്വ, വസതിയിൽ എത്തിച്ചു, പൊതുദർഷത്തിന് വച്ചിട്ടുണ്ട്

ഭാര്യ :നഫീസ
 മക്കൾ : മുഹമ്മദ് ഫൈസൽ (സൗദി )മുഹമ്മദ് ഫാസിൽ .(സൗദി )
മുഹമ്മദ് ഫായിസ് (സൗദി )
ഫൗസിയ
മരുമക്കൾ:
അബ്‌ദുൽ റഷീദ് (വലിയപറമ്പ് )
ഷമീറ ഫൈസൽ
ഫാത്തിമ റഈശ ഫാസിൽ
ഹുസ്‌ന ഫായിസ്
സഹോദരങ്ങൾ:
ഹംസ പറമ്പാടൻ (തേക്കും കുറ്റി)
ഫാത്തിമക്കുട്ടി(മരഞ്ചാട്ടി)

മയ്യിത്ത് നിസ്കാരം നാളെ (01-04-2026- വെള്ളിയാഴ്ച) രാവിലെ 10:00- മണിക്ക് തേക്കും കുറ്റി കപ്പാല ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

അപകടം നടന്നത് ഇങ്ങനെ:
അലവിക്കുട്ടിയും ഭാര്യയും തങ്ങളുടെ കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൊളക്കാടൻമലയിലെ കയറ്റത്തിൽ വെച്ച് ജീപ്പിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. വണ്ടി പിന്നോട്ട് നീങ്ങാൻ തുടങ്ങിയതോടെ, ഭാര്യയോട് താഴെയിറങ്ങി ചക്രത്തിന് പിന്നിൽ കല്ലുവെക്കാൻ അലവിക്കുട്ടി ആവശ്യപ്പെട്ടു.
​ഭാര്യ കല്ലുവെച്ചെങ്കിലും വണ്ടി നിൽക്കാതെ വന്നതോടെ അലവിക്കുട്ടി ജീപ്പിൽ നിന്നിറങ്ങി സ്വയം കല്ലുവെക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ജീപ്പ് നിയന്ത്രണം വിട്ട് അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only