മുക്കം : മുക്കം,കുമാരനെല്ലൂരിലെയും അയൽ ഗ്രാമങ്ങളായ ഗേറ്റും പടി തടപ്പറമ്പ് പ്രദേശങ്ങളിലെയും കാല്പന്തു പ്രതിഭകളെ ഒരുമിച്ചു ചേർത്ത്, ജനകീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് കുമാരനെല്ലൂർ പ്രീമിയർ ലീഗ് (KPL‘26) മെയ് 14 മുതൽ '17 വരെ ഗേറ്റും പടി എസ്റ്റേറ്റ് ഗേറ്റ് ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കും
“നാട് ഒന്നാവുകയാണ്” എന്ന തലക്കെട്ടിൽ കുമാരനെല്ലൂരിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ 17 ന് വയസിനു മുകളിൽ പ്രായമുള്ള നൂറോളം പ്രതിഭകൾ 10 ടീമുകളായി പരസ്പരം ഏറ്റുമുട്ടും
ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മോഹൻ ബഗാൻ ഫുട്ബോൾ ടീം താരം നിയാജ് കാരമൂല നിർവഹിച്ചു. ടീമുകളിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന മെഗാ ഓക്ഷൻ ഇന്ന് ശനിയാഴ്ച ഗേറ്റും പടി ഗ്രൗണ്ടിൽ വെച്ച് നടക്കും. .
ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിക്കണമെന്ന് ടൂർണമെന്റ് കമ്മിറ്റി എല്ലാവരോടും അഭ്യർത്ഥിച്ചു.
Post a Comment