ദുൽഹിജ്ജ 29 ആയ ഇന്ന് (ചൊവ്വാഴ്ച) പുതുവർഷ മുഹർറം മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയ വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ (ജൂൺ 17, ബുധനാഴ്ച) ഹിജ്റ വർഷാരംഭമായ മുഹർറം ഒന്നായിരിക്കുമെന്ന് പ്രമുഖ ഖാസിമാരും മതപണ്ഡിതരും സംയുക്തമായി പ്രഖ്യാപിച്ചു.
തഇതോടെ ഇസ്‌ലാമിക കലണ്ടറിലെ പുതിയ വർഷത്തിന് (ഹിജ്റ 1448) നാളെ തുടക്കമാകും. മാസപ്പിറവി സ്ഥിരീകരിച്ച സാഹചര്യത്തിൽ, ഏറെ പുണ്യകരമായ പുണ്യദിനങ്ങളായ താസൂആഅ്, ആശൂറാഅ് വ്രതം ജൂൺ 25(വ്യാഴം), 26(വെള്ളി)തീയതികളിൽ ആയിരിക്കുമെന്നും ഖാസിമാർ.* ക
സംസ്ഥാനത്തെ പ്രമുഖ ഖാസിമാരായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവരാണ് മാസപ്പിറവി സ്ഥിരീകരിച്ചത്.
Post a Comment