Jun 17, 2026

മുക്കം-കുമാരനെല്ലൂർ കെ.എസ്.ആർ.ടി.സി സർവീസ്: തിരുവമ്പാടി എം.എൽ.എയ്ക്ക് നിവേദനം നൽകി


മുക്കം കടവ് പാലം (വൈ ബ്രിഡ്ജ് )വഴി കുമാരനെല്ലൂർ അങ്ങാടിയെ ബന്ധിപ്പിച്ച് പുതിയ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി കുമാരനെല്ലൂർ  ഒന്നാം വാർഡ് യു.ഡി.എഫ് കമ്മിറ്റി രംഗത്ത്. ഇത് സംബന്ധിച്ച ആവശ്യങ്ങളടങ്ങിയ നിവേദനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിമിന് കമ്മിറ്റി ഭാരവാഹികൾ സമർപ്പിച്ചു.
നിലവിൽ ഈ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാണെന്നും, പുതിയ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നത് വിദ്യാർത്ഥികൾക്കും സാധാരണക്കാരായ യാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രദേശത്തെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ എം.എൽ.എയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്ന് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
യു.ഡി.എഫ് ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും നിവേദക സംഘത്തിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only