Aug 16, 2026

കോടഞ്ചേരി സെൻ്റ് ജോസഫ്സിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു..


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഭാരതത്തിൻ്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി നടത്തി.എസ്.പി.സി,സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ്,ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി തുടങ്ങീ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികളും വ്യത്യസ്ത വർണ്ണങ്ങളിൽ അണിനിരന്നു.

സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാ.ജോൺ ഒറവങ്കര ദേശീയ പതാക ഉയർത്തി.രാജ്യത്തിൻ്റെ ഐക്യത്തെയും,അഖണ്ഡതയെയും നില നിർത്തുന്ന നാനാത്വത്തിൽ ഏകത്വമെന്ന സവിശേഷമായ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തി.സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് പരിപാടിയിൽ സ്വാഗതമാശംസിച്ചു.സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ദേശാഭിമാനികളുടെ ത്യാഗം പുതുതലമറ മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പി.വി,സ്കൂൾ ലീഡർ കുമാരി അസിൻ മരിയ വിനോദ് എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു.ഹെഡ്മാസ്റ്റർ ബിനു ജോസ്  ഔദ്യോഗികമായി നന്ദിയർപ്പിച്ചു സംസാരിച്ചു.

ആഘോഷ പരിപാടികൾക്ക് ശേഷം കുട്ടികൾക്ക്‌ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് സ്കൂളിലെ അദ്ധ്യാപക - അനദ്ധ്യാപകരും,രക്ഷിതാക്കളും,വിദ്യാർത്ഥികളും ചേർന്ന് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only