Aug 25, 2026

പൂക്കളമത്സരത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം.


തിരുവമ്പാടി : വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി.) സംയുക്തമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം.

ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രകൃതിയോടൊപ്പം വികസനം എന്ന സന്ദേശം മുൻനിർത്തിയാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് പുറമെ നഗരസഭകളും കോർപ്പറേഷനും മത്സരത്തിൽ പങ്കാളികളായി.

നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ക്ലസ്റ്ററുകളായി തിരിച്ചായിരുന്നു മത്സരം. ഓരോ നിയോജകമണ്ഡലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് മൊമെന്റോയും പ്രശസ്തിപത്രവും നൽകും.
ജില്ലാതലത്തിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും വേളം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 

ഒന്നാം സ്ഥാനക്കാരായ കുന്നമംഗലം ഗ്രാമപഞ്ചായത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാരായ വേളം ഗ്രാമപഞ്ചായത്തിന് 50,000 രൂപയും മൂന്നാം സ്ഥാനക്കാരായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് 25,000 രൂപയുമാണ് സമ്മാനം.

മത്സരത്തിൽ പങ്കെടുത്തതും വിജയികളായതുമായ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സംഘാടക സമിതി അഭിനന്ദിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only