മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിൽ ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് വാർഡ് മെമ്പറുടെയും മുക്കം അക്ഷയ സെന്ററും സഹകരിച്ചുകൊണ്ട് കുമാരനെല്ലൂർ സാംസ്കാരിക നിലയത്തിൽ വെച്ച് മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു നിരവധി ആളുകൾ അക്ഷയ സെന്ററുകളിൽ പോയി നിന്ന് പ്രയാസപ്പെടുന്നത് ഒഴിവാക്കുവാനും തിരക്കില്ലാതെ ക്യാമ്പിൽ വന്നു സുഖമമായി ചെയ്യുവാനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്
ക്യാമ്പ് ഒന്നാം വാർഡ് മെമ്പർ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു, ആബിദ് കുമാരനെല്ലൂർ, മൊയ്തീൻ കോയ കൊള്ളിത്തൊടിക, നിസാർ കീലത്ത്, ശിവദാസൻ കുന്നുമ്മൽ, മോയിൻ ചെറുശ്ശേരി, സലാം മേച്ചേരി, നിസാം എളേടത്ത് അക്ഷയ സെന്റർ കോഡിനേറ്റർ ജിബിൻ വാഴക്കാട്ടിൽ എന്നിവർ സംബന്ധിച്ചു
Post a Comment