Sep 23, 2026

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15നും രാത്രി 12.35നും ഇടയിൽ


തിരുവനന്തപുരം സംസ്‌ഥാനത്ത്
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.15 PM മുതൽ രാത്രി 12:35 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്.

സാങ്കേതിക കാരണങ്ങളാൽ ദീർഘകാല കരാർ വഴി ലഭ്യമാകേണ്ടിയിരുന്ന 150 മെഗാവാട്ട് വൈദ്യുതിയും മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമല്ല. എന്നാൽ നിരന്തരവും ഊർജ്ജിതവുമായ ശ്രമത്തെത്തുടർന്ന് പവർ എക്സ്ചേഞ്ച് വഴി 100-200 മെഗാവാട്ട് വൈദ്യുതി ഇന്ന് അധികമായി തരപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
വാർത്താക്കുറിപ്പിൽ പറയുന്നു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only