കോടഞ്ചേരി : ഇഡി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിപിഐ (എം ) പിബി അംഗവും പ്രിതിപക്ഷ നേതാവുമായ പിണറായി വിജയനും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിഎ മുഹമ്മദ് റിയാസിനും എതിരെ രാഷ്ട്രീയപ്രേരിതമായി കള്ള കേസെടുക്കാനുള്ള കേരള സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിക്ഷേധിച്ച് കോടഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും എതിരെയും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കും എതിരെ ഇഡി നടപടികൾ വന്നപ്പോൾ രാജ്യവ്യാപക പ്രതിക്ഷേധം സംഘടിപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്. കേരളത്തിൽ കോൺഗ്രസിന് മറ്റൊരു നിലപാടാണ്. ഇത് നാട് തിരിച്ചറിയണം.
രാഷ്ട്രീയ എതിരാളികളൈ ഇല്ലായ്മ ചെയ്യാനും ഭയപ്പെടുത്തി തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താനുമുള്ള മോഡി സർക്കാരിൻ്റെ സ്വകാര്യ സൈന്യമായി ഇഡിയെ മാറ്റിയിരിക്കുകയാണ്. നിരവധിയായ കോൺഗ്രസ് നേതാക്കന്മാർ ഇന്ന് ബിജെപിയുടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, മന്ത്രിമാരുമാണ്. മറ്റു ചിലർ എംപിമാരും കേന്ദ്രമന്ത്രിമാരും ആയിട്ടുണ്ട്. ഇതുപോലുള്ള പാർട്ടിയല്ല സി പി ഐ (എം) എന്ന് ബിജെപിയും, കോൺഗ്രസും തിരിച്ചറിയണം.
യോഗത്തിൽ ഷിബു പുതിയേടത്ത് അത്യക്ഷനായി, ഏരിയാകമ്മറ്റി അംഗം ജോർജ് കുട്ടി വിളക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം ഷിജി ആൻ്റണി, ലോക്കൽ സെക്രട്ടറി എ.എസ് രാജു, ലോക്കൽ കമ്മറ്റി അംഗങ്ങളായ എ എം ഫൈസൽ, ബിന്ദു ജോർജ്, യുകെ ശ്രീജിത്ത്, കെ എം വിലാസിനി, വി ബുനു രാജ്, നിഷറെജി, ഷിനോജ് വിപി, റെജി കെഇ , ഡിവൈ എഫ് ഐ പ്രിസിഡണ്ട് എബിൻ പോൾ, ഖജാൻജി രൂപേഷ് സോമൻ എന്നിവർ പ്രസംഗിച്ചു
Post a Comment