Sep 7, 2026

കണ്ണോത്ത് ലോക്കൽ കമ്മിറ്റിയുടെ കുടുംബ സംഗമം വർണാഭമായി നടത്തി


കോടഞ്ചേരി :

സിപിഐഎം സംസ്ഥാന വിപിലികൃതകമ്മിറ്റി സെപ്റ്റംബർ 13 14 15 തീയതി കോഴിക്കോട് വെച്ച് നടക്കുന്നതിന് മുന്നോടിയായി കണ്ണോത്ത് കുടുംബ സംഗമം നടത്തിയത്

*കണ്ണോത്ത് ലോക്കൽ കമ്മിറ്റിയുടെ കുടുംബ സംഗമം സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സ. ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.*

കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ.എം. ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം കൺവീനർ റെജി ടി.എസ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ,ജോർജ് കുട്ടി, ഷിജി ആന്റെണി , സുബ്രഹ്മണ്യൻ മണിക്കോത്ത്, ഇ.പി. നാസർ, ബിന്ദു റെജി, രജനി സത്യൻ, ജോൺ മാസ്റ്റർ, മധനൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന കലാപരിപാടികളിൽ ഗാനമേള, ശബ്‌ദാനുകരണം, നൃത്തം (സിംഗിൾ), നൃത്തം (സംഘം), ഗ്രൂപ്പ് സോംഗ് തുടങ്ങിയവ അരങ്ങേറി. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഗമത്തിന് മിഴിവേകി.

പരിപാടിക്ക് ശേഷം കണ്ണോത്ത് ലോക്കൽ കമ്മറ്റി ഒരുക്കിയ സ്നേഹവിരുന്നും നടന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only