Oct 28, 2026

മുക്കത്ത് ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്തി

മുക്കം:
മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിലെ കടവിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി.മുക്കം അഗ്നിരക്ഷാ സേനാംഗങ്ങളും ജില്ലാ സ്കൂബാ ടീമംഗങ്ങളും നടത്തിയ തിരച്ചിലിലാണ് താഴെ മരത്തിനോട് ചേർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിലേക്ക് മാറ്റും.കാരശ്ശേരി പഞ്ചായത്ത് എട്ടാം വാർഡായ തേക്കുംകുറ്റി അള്ളിയിലെ തെങ്ങ് കയറ്റത്തൊഴിലാളിയായ കുരിശുപാറ പുതിയോട്ടിൽ കൃഷ്ണൻ (55)ആണ് വൈകുന്നേരം 5 മണിയോടെ ഒഴുക്കിൽപ്പെട്ടത്. പുഴ നീന്തി കടക്കാൻ ശ്രമിയ്ക്കവേയാണ് അപകടത്തിൽപ്പെട്ടത്.



ഭാര്യ: ശ്രീജ
മക്കൾ:
സ്നേഹ
മേഘ
മരുമകൻ:
അഖിൽ ഇടിമുഴിക്കൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only