വയനാട് സുൽത്താൻ ബത്തേരി ബ്ളോക്കിലെ നെന്മേനി കൃഷിഭവനിൽ നിന്നും കൃഷി അസിസ്റ്റൻ്റുമാരായ ചന്ദ്ര കെ.ജി, ബീന വി.എസ് ആത്മ ഉദ്യോഗസ്ഥ രേവതി വി എന്നിവരുടെ നേതൃത്വത്തിൽ ഇരവഞ്ഞിവാലി ഫാം ടൂറിസ സർക്യൂട്ടിൽ എത്തിയ നാൽപ്പത് അംഗ കർഷക സംഘം കൂടരഞ്ഞി മണിമലത്തറപ്പിൽ ഫാംസ്റ്റഡിൽ ശ്രീ സിറിയക് എം.കെ, മകൻ റിജോ സിറിയക് എന്നിവരിൽ നിന്നും ജൈവകൃഷിയുടെ പ്രായോഗിക പാഠങ്ങളും കോടഞ്ചേരി പഞ്ചായത്തിലെ തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റി അംഗങ്ങളിൽ നിന്നും തേനീച്ച കൃഷിയുടെ ബാലപാഠങ്ങളും പുല്ലൂരാംപാറ തറക്കുന്നേൽ അഗ്രോ ഗാർഡനിൽ കർഷകശ്രീ സാബു തറക്കുന്നേലിൽ നിന്നും ജാതി, ചെറുതേൻ കൃഷി രീതികളും നെല്ലിപ്പൊയിൽ വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്കിൽ നിന്നും പെറ്റ്സ് ബ്രീഡിംഗ് എന്ന പുതുതലമുറ കൃഷിയെ കുറിച്ചും പഠിച്ച് സംതൃപ്തരായി മടങ്ങി.
കാഫ്റ്റ് കോ ഓർഡിനേറ്ററും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡണ്ടുമായ അജു എമ്മാനുവൽ, തുഷാര ഹണി സൊസൈറ്റി പ്രസിഡണ്ട് ജോണി താഴ്ത്തുവീട്ടിൽ തുടങ്ങിയവർ ചേർന്ന് സന്ദർശക സംഘത്തെ സ്വീകരിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.
Post a Comment