പാലക്കാട്: ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ പീഡനത്തിനിരയായ പതിനൊന്നുകാരിയെ കണ്ടെത്തി. ഗുരുവായൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് മാതാപിതാക്കൾക്കൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. നേരത്തെ തട്ടികൊണ്ടുപോയ സംഘത്തെ പിടികൂടിയിരുന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം മുത്തശ്ശിയുടെ വീട്ടിലെത്തി പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും അമ്മയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മുത്തശ്ശി പൊലീസിൽ പരാതി നൽകി.
പോക്സോ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയത്. മൊഴിമാറ്റാനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും കുട്ടിയെ ഉപദ്രവിക്കുമോ എന്ന ഭയപ്പെടുന്നതായും മുത്തശ്ശി പറഞ്ഞിരുന്നു.
നേരത്തെ മതാപിതാക്കളോടപ്പം താമസിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയച്ചതിനെ തുടർന്ന് മുത്തശ്ശിയോടൊപ്പം വിടുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ തട്ടികൊണ്ടുപോയെന്ന് മുത്തശ്ശിയുടെ പരാതിയിൽ പറയുന്നു.
Post a Comment